കോവിഡ് 19: ആരോഗ്യ പ്രവർത്തകർക്ക് അവസരം

Share:

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ആരോഗ്യപ്രവർത്തകർക്ക് അവസരം. സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനം തടയാൻ പിഴവറ്റ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ പങ്കാളിത്തം അഭ്യർത്ഥിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.
വീടുകൾ, ആശുപത്രികൾ, ഐസോലേഷൻ, വാർഡുകൾ, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ സന്നദ്ധരായ ആരോഗ്യ പ്രവർത്തകർക്ക് പങ്കാളികളാകാം.

താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർ https://forms.gle/3FtcS7ovp1YGG9539 എന്ന ലിങ്കിൽ വോളണ്ടിയർ ഫോം പൂരിപ്പിച്ചു സമർപ്പിക്കണം.

Share: