പുതിയ കോഴ്‌സുകൾ നവംബറിൽ

406
0
Share:

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ കോളേജുകളിൽ പുതിയ കോഴ്‌സുകൾ നവംബറിൽ ആരംഭിക്കും. പ്രൊഫ. സാബു തോമസ്‌ കമ്മിറ്റി നിർദേശിച്ച കോഴ്‌സുകൾക്ക്‌ പുറമെ സർവകലാശാലകൾക്കും കോഴ്‌സുകൾ കണ്ടെത്താം. കോഴ്‌സുകൾക്കായി സർവകലാശാലകൾ കോളേജുകളിൽനിന്ന്‌ അപേക്ഷ ക്ഷണിക്കണം. വിദഗ്‌ധസമിതി ശുപാർശ ചെയ്‌ത ബിഎ ഓണേഴ്‌സ്‌, ട്രിപ്പിൾ മെയിൻ കോഴ്‌സുകൾ ഈ വർഷം തുടങ്ങില്ല. സിലബസും അനുബന്ധപ്രവർത്തനങ്ങളും പൂർത്തിയാക്കാൻ സമയമെടുക്കുമെന്നതിനാലാണിത്‌‌.

അഞ്ച്‌ വർഷ ഇന്റഗ്രേറ്റഡ്‌ കോഴ്‌സുകൾ തുടങ്ങും. നിലവിൽ ചില സർവകലാശാലകളിൽ ഇന്റഗ്രേറ്റഡ്‌ കോഴ്‌സുകളുള്ളതിനാൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കത്തിന്‌ വലിയ സമയം ആവശ്യമാകില്ല. ആദ്യഘട്ടമായി നൂറുകോഴ്‌സും പിന്നാലെ 50 കോഴ്‌സും അനുവദിക്കാൻ നടപടി ആരംഭിച്ചു. കോഴ്‌സുകൾ അനുവദിക്കുന്നതടക്കം ചർച്ച ചെയ്യാൻ വൈസ്‌ ചാൻസലർമാരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഉടൻ ചേരും. നാകിന്റെ ഉയർന്ന ഗ്രേഡും ദേശീയ റാങ്കിങ്ങിൽ ആദ്യ നൂറിലുള്ളതുമായ കോളേജുകളിലാണ്‌ കോഴ്‌സുകൾ അനുവദിക്കുക.

പുതിയ കോഴ്‌സുകൾക്ക്‌ സർവകലാശാലകൾ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിനാൽ ഇളവിനായി സർവകലാശാലകൾ ഗവർണറെ സമീപിക്കണം.

Share: