തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷിക്കാം

ആറ്റിങ്ങല്‍ ഗവ. ഐ.റ്റി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയും ബിം ലാബ്‌സ് എന്ന സ്ഥാപനവും സംയുക്തമായി തുടങ്ങുന്ന ഡിജിറ്റല്‍ പ്രോട്ടോ ടൈപ്പിംഗ് (ആട്ടോകാഡ് & സോളിഡ് വര്‍ക്‌സ്) എന്ന തൊഴിലധിഷ്ഠിത കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം.
മെക്കാനിക്കല്‍, ഓട്ടോ മൊബൈല്‍ അനുബന്ധ ട്രേഡുകളില്‍ ഐ.റ്റി.ഐ / ഡിപ്ലോമ / ബി.ടെക് യോഗ്യത അപേക്ഷകര്‍ക്കുണ്ടാകണം.
ഈ മാസം 30 ന് മുന്‍പായി അപേക്ഷിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0470 -2622391, 9744293003.