സംരംഭകത്വ വികസന പരിശീലന പരിപാടി

Share:

കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ 20 വരെ നവസംരംഭകര്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കും. നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വിവിധ വകുപ്പില്‍ നിന്നുള്ള ലൈസന്‍സ്, എന്‍.ഒ.സി എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികളും ജില്ലാ വ്യവസായ കേന്ദ്രം മുഖേന ലഭ്യമാകുന്ന ധനസഹായ പദ്ധതികളെക്കുറിച്ചും ക്ലാസ് നടത്തും.
പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവിധ ബാങ്കുകളുമായി ബന്ധപ്പെടുത്തി അവശ്യസേവനങ്ങള്‍ നല്‍കുകയും യൂണിറ്റ് ആരംഭിക്കുന്നവര്‍ക്ക് 15 ശതമാനം മുതല്‍ 30 ശതമാനം വരെ സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാക്കുകയും ചെയ്യും. താത്പര്യമുള്ളവര്‍ നവംബര്‍ 28നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം.

വിശദ വിവരങ്ങള്‍ 0474-2748395, 9447178352, 9446300548 എന്നീ നമ്പരുകളില്‍ ലഭിക്കും.

Share: