കൗണ്‍സലര്‍: അപേക്ഷ ക്ഷണിച്ചു
കൊല്ലം: വനിതാ ശിശുവികസന വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കൗണ്‍സലര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത – സൈക്കോളജിയിലോ സോഷ്യല്‍ വര്‍ക്കിലോ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സലിംഗില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 25 നും 40 നും ഇടയില്‍.
യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫോട്ടോ പതിച്ച ബയോഡാറ്റ ഡിസംബര്‍ 19 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2791597 നമ്പരിലും ലഭിക്കും.