പരിസ്ഥിതി പരിപാലന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നടപ്പാക്കുന്ന പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/വകുപ്പുകള്‍ എന്നിവയ്ക്ക് അപേക്ഷ (ഇലക്ട്രോണിക് കോപ്പിയും ഉള്‍പ്പെടെ) സമര്‍പ്പിക്കാം. പരിശീലനവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യപരിപാടികള്‍ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
സെപ്റ്റംബര്‍ 10ന് മുമ്പ് ഡയറക്ടര്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്, പട്ടം, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ ലഭിക്കണം.
വെബ്സൈറ്റ്: www.kscste.kerala.gov.in