കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ലാബിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു.
എം.എ. സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ, സോഷ്യാളജിയില്‍ ബിരുദം എന്നിവയാണ് യോഗ്യത. മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31-നകം അപേക്ഷിക്കണം.
ഫോണ്‍: 0478 2812693, 2821411.