കരാര്‍ നിയമനം

Share:

 

ഇടുക്കി : വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഒഴിവുള്ള താഴെപ്പറയുന്ന തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

1. പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍)-
യോഗ്യത- സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം, ശിശു സംരക്ഷണ സ്ഥാപനങ്ങളിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

2. ഒ.ആര്‍.സി പ്രൊജക്ട് അസിസ്റ്റന്റ് – യോഗ്യത-സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം/ബി.എഡ് ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തി പരിചയം

3. ഒ.ആര്‍.സി സൈക്കോളജിസ്റ്റ് – യോഗ്യത-സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം/ ചൈല്‍ഡ്ഹുഡ് ഇമോഷണല്‍ ഡിസ്ഓര്‍ഡേര്‍സ് മേഖലകളില്‍ പ്രവൃത്തി പരിചയം

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോ (2 എണ്ണം), നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഡിസംബര്‍ 10 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വെങ്ങന്നൂര്‍ പി.ഒ, തൊടുപുഴ, പിന്‍ -685608 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

പ്രായപരിധി – പ്രൊട്ടക്ഷന്‍ ഓഫീസര്‍ ( ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍) (18-40), ഒ.ആര്‍.സി പ്രൊജക്ട് അസിസ്റ്റന്റ്, ഒ.അര്‍.സി സൈക്കോളജിസ്റ്റ് (18-36).

മുമ്പ് ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും കൃത്യ വിലോപത്തിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല. ഇടുക്കി ജില്ലാനിവാസികള്‍ക്ക് മുന്‍ഗണന. അപൂര്‍ണ്ണവും, നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തതും, വൈകി ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും.
ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ ഓരോ തസ്തികകളിലേക്കും വെവ്വേറെ അപേക്ഷകള്‍ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക.

ഫോണ്‍- 04862200108.

Share: