താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു

മലപ്പുറം: ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രാണിജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബയോഡാറ്റ, വയസ്സ്, ഫോണ്‍ നമ്പര്‍ യോഗ്യത, പ്രാണിജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 14ന് വൈകുന്നേരം അഞ്ചിനകം nvbdcpmpm@gmail.com എന്ന മെയിലിലേക്ക് അയക്കണം.