കോണ്‍സ്റ്റബിൾ: 9,223 ഒഴിവുകൾ
സിആർപിഎഫിൽ കോണ്‍സ്റ്റബിൾ (ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ) തസ്തികയിലെ 9,223 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ആകെ 259 ഒഴിവുകളാണുള്ളത് (പുരുഷൻ- 254, വനിത-5 ) വിവിധ ട്രേഡുകളിൽ/ തസ്തികകളിൽ അവസരമുണ്ട്. പുരുഷന്മാർക്ക് 9116 ഒഴിവും സ്ത്രീകൾക്ക് 107 ഒഴിവുകളുമാണുള്ളത്.അപേക്ഷകർ താമസിക്കുന്ന സംസ്ഥാനത്തിലെ/ കേന്ദ്ര ഭരണപ്രദേശത്തിലെ ഒഴിവിലേക്കാണ് അപേക്ഷിക്കേണ്ടത്.
കേരളത്തിലെ ഒഴിവുകൾ
പുരുഷൻമാർ:
ഡ്രൈവർ- 54, മോട്ടർ മെക്കാനിക്ക് വെഹിക്കിൾ- 13, കോബ്ലർ- അഞ്ച്, കാർപെന്റർ- അഞ്ച്, ടെയ്ലർ- പത്ത്, ബ്രാസ് ബാൻഡ്- നാല്, പൈപ്പ് ബാൻഡ്- ഒന്ന്. ബ്യൂഗ്ലർ- 41, ഗാർഡനർ- മൂന്ന്, പെയിന്റർ- മൂന്ന്, കുക്ക്/ വാട്ടർ കാരിയർ- 70, വാഷർമാൻ- 12, ബാർബർ- 10, സഫായ് കർമചാരി- 23.
വനിത: കുക്ക്/ വാട്ടർ കാരിയർ- മൂന്ന്, സഫായ് കർമചാരി- ഒന്ന്, ബ്രാസ് ബാൻഡ്- ഒന്ന്.
ശമ്പളസ്കെയിൽ: 21,700- 69,100 രൂപ.
പ്രായം: ഡ്രൈവർ തസ്തിയിലേക്ക് 21- 27 വയസും മറ്റു തസ്തികയിലേക്ക് 18- 23 വയസുമാണ് പ്രായപരിധി. 01.08.2023 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്ക് നിയമാനുസൃത ഇളവുണ്ട്.
യോഗ്യത
ഡ്രൈവർ: മെട്രിക്കുലേഷൻ/ തത്തുല്യം. ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്.
മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ: പ്ലസ്ടു സന്പ്രദായത്തിൽ പത്താംക്ലാസ് വിജയം. മെക്കാനിക്ക് മോട്ടോർ വെഹിക്കിളിൽ നാഷണൽ / സ്റ്റേറ്റ് കൗണ്‍സിൽ അംഗീകൃത ദ്വിവത്സര ഐടിഐ, ഒരുവർഷത്തെ പ്രായോഗിക പരിചയം. അല്ലെങ്കിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ മൂന്നുവർഷത്തെ നാഷണൽ/ സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രായോഗിക പരിചയവും.
മറ്റ് ട്രേഡുകൾ: മെട്രിക്കുലേഷൻ/ തത്തുല്യം (വിമുക്തഭടൻമാർക്ക് ആർമിയിലെ തത്തുല്യ ട്രേഡ് സർട്ടിഫിക്കറ്റ്). ബന്ധപ്പെട്ട ജോലിയിൽ പരിചയം ഉണ്ടായിരിക്കണം.
പയനിയർ വിംഗ് (മേസണ്‍/ പ്ലംബർ/ ഇലക്ട്രീഷ്യൻ): മെട്രിക്കുലേഷൻ/ തത്തുല്യം. ബന്ധപ്പെട്ട ജോലിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഐടിഐ സർട്ടിഫിക്കറ്റുള്ളർക്ക് മുൻഗണന.
ശാരീരിക യോഗ്യത
ഉയരം: പുരുഷൻ 170 സെമീ (എസ്ടി- 162.5 സെമീ), വനിത- 157 സെമീ (എസ്ടി- 150 സെമീ).
നെഞ്ചളവ്: പുരുഷൻമാർക്ക് 80 സെമീ (എസ്ടി- 76 സെമീ) നെഞ്ചളവ് ഉണ്ടായിരിക്കണം. അഞ്ചു സെമീ വികാസം.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും വിമുക്തഭൻമാർക്കും ബാധകമല്ല. ഓണ്‍ലൈനായി ഫീസടയ്ക്കണം.
പരീക്ഷാ കേന്ദ്രങ്ങൾ: കേരളത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. അപേക്ഷകർക്ക് മൂന്ന് കേന്ദ്രങ്ങൾ ഓപ്ഷനായി നൽകാം.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് പുറമേ ശാരീരികശേഷി പരിശോധന/ ശാരീരിക ക്ഷമതാ പരീക്ഷ. ട്രേഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന. വൈദ്യപരിശോധന എന്നിവ നടത്തിയാവും തെരഞ്ഞെടുപ്പ്.
ടെക്നിക്കൽ/ ട്രേഡ്സ്മാൻ വിഭാഗത്തിൽ ജനറൽ വിഭാഗത്തിന് 30 ശമതാനം. ഇഡബ്ല്യുഎസ്/ ഒബിസി- 25 ശതമാനം. മറ്റുള്ളവർ 20 ശമതാനം. എന്നിങ്ങനെയും പയനിയർ വിംഗിൽ ജനറൽ – 35 ശമതാനം. എസ്സി/ എസ്ടി/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിന് 33 ശതമാനം എന്നിങ്ങനെയാണ് പാസ് മാർക്ക്. പരീക്ഷയിൽനിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ, ഒഴിവുകളുടെ എട്ടിരട്ടി പേരെയാണ് ശാരീരികശേഷി പരിശോധനയിലേക്ക് പരിഗണിക്കുക.
2023 ജൂലൈ ഒന്നു മുതൽ 13 വരെയാണ് പരീക്ഷ നടത്തുക.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി : ഏപ്രിൽ 25
വിശദവിവരങ്ങൾക്ക് www.crpf.gov.in സന്ദർശിക്കുക.