അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം

Share:

കൊല്ലം: അഞ്ചു മുതല്‍ പ്ലസ്ടൂ വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സി-ഡിറ്റ് നടത്തുന്ന അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തിന് ഏപ്രില്‍ 10വരെ അപേക്ഷിക്കാം.
പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷന്‍, ഓഫീസ് ഓട്ടോമേഷന്‍, അക്കൌണ്ടിംഗ്, ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്കിംഗ്, റോബോട്ടിക്‌സ് തുടങ്ങി ഇരുപതോളം കോഴ്‌സുകളിലും, ”വൈബ്രൻറ് ഐടി”യില്‍ ആര്‍ട്ടിഫിഷ്യല്‍ ഇൻറ ലിജന്‍സ്, ഡേറ്റാ സയന്‍സ്, ഡിസൈന്‍ തിങ്കിംഗ്, ഓഗ്‌മെൻറ ഡ്-വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ എത്തിക്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെൻറ് എന്നിവയിലുമാണ് പരിശീലനം. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും www.cdit.org

ഫോണ്‍ – 98958 89892.

Share: