സൈബര്‍ശ്രീയില്‍ പരിശീലനം
സി-ഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി ടുഡിആന്റ് ത്രീഡിഗെയിം വികസനം മാറ്റ്‌ലാബ് എന്നിവയില്‍ പരിശീലനം നല്‍കുന്നു. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനങ്ങളില്‍ 20 മുതല്‍ 26 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
ടുഡിആന്റ് ത്രീഡിഗെയിം വികസന പരിശീലനത്തിന് എഞ്ചിനീയറിംഗ്/ എം.സി.എ/ ബി.സി.എ/ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും എഞ്ചിനീയറിംഗ്/ എം.സി.എകോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. 6 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ്‌ലഭിക്കും.
നാലുമാസത്തെ മാറ്റ്‌ലാബ് പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്, എം.സി.എ/എം.എസ്സ്.സി. (കംപ്യൂട്ടര്‍സയന്‍സ്) എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം ഉള്ളവര്‍ക്കും പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും.
വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ ശരിപകര്‍പ്പ് സഹിതം സെപ്തംബര്‍ 30 നകം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ നേരിട്ട ഹാജരാകണം.
ഫോണ്‍ഃ 0471-2323949
കംപ്യൂട്ടര്‍ കോഴ്‌സ്
എല്‍ ബി എസ്സ് സെന്റര്‍ പാമ്പാടി ഉപകേന്ദ്രത്തില്‍ ഒക്‌ടോബര്‍ മൂന്നിന് ആരംഭിക്കുന്ന നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0481-2505900