കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍

Share:
മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍  തസ്തികകളില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജി.ഐ.എസ് റിമോട്ട് സെന്‍സിംഗ് എന്നിവയില്‍ വൈദഗ്ധ്യമുള്ള കമ്പ്യൂട്ടര്‍ സയന്‍സ് (ബി.ടെക്), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അഗ്രികള്‍ച്ചര്‍, ജിയോളജി, ജ്യോഗ്രഫി, ബേസിക് സയന്‍സ് ബിരുദമുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ അപേക്ഷിക്കാം. ജിയോസ്പാറ്റല്‍ ടെക്‌നോളജി, ജി.ഐ.എസ്, റിമോട്ട് സെന്‍സിംഗ്, സ്പാറ്റല്‍ ഐ.ടി, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് എം.ടെക് അഭികാമ്യം. വൈദഗ്ധ്യ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍  തസ്തികയ്ക്ക് ബിരുദവും പി.ജി.ഡി.സി.എയുമാണ് യോഗ്യത.  അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. തിരുവനന്തപുരം വഴുതക്കാട് സെന്റര്‍ പ്ലാസ ബില്‍ഡിംഗിലെ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ ഡയറക്ടറേറ്റില്‍ 16ന് രാവിലെ 10ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെയും ഉച്ചയ്ക്ക് രണ്ടിന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെയും ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയ്‌ക്കൊപ്പം വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളുമായി ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0471 2339899.
Share: