കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ : അപേക്ഷ ക്ഷണിച്ചു.
കൊല്ലം : കുടുംബശ്രീയുടെ ഗ്രാമപഞ്ചായത്ത് തലത്തിലുള്ള സാമൂഹികവികസന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സനാകാം. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗമോ കുടുംബശ്രീ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പ്ലസ് ടു /തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പ്രായപരിധി 18-35 (ഓഗസ്റ്റ് ഒന്ന് 2023 പ്രകാരം). കുടുംബശ്രീ അയല്‍ക്കൂട്ട അംഗം /ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവര്‍ക്ക് മുന്‍ഗണന.
എഴുത്ത് പരീക്ഷ, ഇൻ റ ര്‍വ്യൂ, കമ്പ്യൂട്ടര്‍ പരിജ്ഞാന പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഫോട്ടോ പതിച്ച നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സിഡിഎസ് ഓഫീസില്‍ നിന്നും ചെയര്‍പേഴ്‌സണ്‍ സാക്ഷ്യപ്പെടുത്തിയ അയല്‍ക്കൂട്ട അംഗത്വം/കുടുംബാംഗം/ഓക്‌സിലറിഅംഗത്വം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡിൻ റെ പകര്‍പ്പ്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ പേരില്‍ ദേശസാത്കൃത ബാങ്കില്‍ നിന്നുള്ള 200 രൂപയുടെ ഡിഡി എന്നിവ ജില്ലാ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ പി ഒ, കൊല്ലം- 691093 വിലാസത്തില്‍ സമര്‍പ്പിക്കാം. അപേക്ഷഫോം കുടുംബശ്രീ വെബ് സൈറ്റില്‍ നിന്നോ സിഡിഎസ് ഓഫീസില്‍ നിന്നോ ലഭിക്കും.
അവസാന തീയതി : സെപ്റ്റംബര്‍ ഒന്ന്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org ഫോണ്‍ – 0474 2794692.