കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ നിയമനം

കോഴിക്കോട് : മൃഗസംരക്ഷണ മേഖലയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ ഹോണറേറിയം വ്യവസ്ഥയില്‍ തിരഞ്ഞെടുക്കുന്നു.
കുടുംബശ്രീ അംഗമോ അംഗത്വമുള്ളവരുടെ കുടുംബാംഗമോ ആയിരിക്കണം.
യോഗ്യത – പ്ലസ് ടു/പ്രീഡിഗ്രി/തത്തുല്യം. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും അവതരണങ്ങള്‍, ഡോക്യുമെന്റേഷന്‍ ക്ലാസുകള്‍ എന്നിവ നടത്താനുളള ശേഷിയും സംഘടനാ പാടവവും ഉണ്ടായിരിക്കണം.
പ്രായപരിധി 18 നും 50നുമിടയില്‍.
യോഗ്യരായ അപേക്ഷകര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ അപേക്ഷ എത്തിക്കണം. മാതൃകാ അപേക്ഷാ ഫോം സിഡിഎസ് ഓഫീസില്‍ ലഭിക്കും.
ഫോണ്‍ : 0495 2373678.