കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്സ്

Share:

കൊച്ചി : കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേഡ് പ്രൊസസിംഗ് ആൻ്റ് ഡാറ്റാ എൻട്രി എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻ്റ് നെറ്റ് വർക്ക് മെയിൻ്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി ,ലാപ്ടോപ് ടെക്നോളജി പി ജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡഡ് സിസ്റ്റം ഡിസൈൻ, വിവിധ അനിമേഷൻ കോഴ്‌സുകൾ എന്നിവയിലേക്കും അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484-2971400, 8590605259 എന്ന ഫോൺ നമ്പറിലോ ഹെഡ് ഓഫ് സെൻ്റർ , കെൽട്രോൺ നോളജ് സെൻ്റർ ,കലൂർ, എറണാകുളം-682017 എന്ന വിലാസത്തിൽ ബന്ധപ്പെടുക.

പാലക്കാട് : കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ആനിമേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരം പാലക്കാട് മഞ്ഞക്കുളംറോഡിലെ കെല്‍ട്രോണ്‍ നോളേജ്സെന്ററില്‍ ലഭിക്കും. ഫോണ്‍- കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2504599, 8590605273.

Share: