കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ

Share:

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യവിജ്ഞാപന നമ്പര്‍:11/2018.CDS-II.

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ ഇന്ത്യന്‍ എയര്‍ഫോഴ്സ അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലെ 414 ഒഴിവിലേക്കാണ് പ്രവേശനം. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ നോണ്‍ടെക്നിക്കല്‍ കോഴ്സിലേക്ക് വനിതകള്‍ക്കും അപേക്ഷിക്കാം.

യോഗ്യത: ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി: ബിരുദം/തത്തുല്യം.
നേവല്‍ അക്കാദമി: അംഗീകൃത എന്‍ജിനീയറിങ് ബിരുദം.

എയര്‍ഫോഴ്സ് അക്കാദമി: 10+2 തലത്തില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചുള്ള ബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

2018 നവംബര്‍ 4-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.

ഇംഗ്ലീഷ്, ജനറല്‍നോളജ്, അടിസ്ഥാനഗണിതം എന്നിവ ഉള്‍പ്പെടുന്നതാണ്സി ലബസ്. നെഗറ്റിവ് മാര്‍ക്കിങ് ഉണ്ട്.

വിശദവിവരങ്ങള്‍:  http://www.upsc.gov.in  /  http://www.upsconline.nic.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 03

Tagscdse
Share: