കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ: അപേക്ഷ ക്ഷണിച്ചു.
ബിരുദധാരികള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ലഭിക്കാന്‍ സഹായകമായ കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സിജിഎൽ)പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ്, ഇന്‍കം ടാക്സ് ഇന്‍സ്പെക്ടര്‍, സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍, സബ് ഇന്‍സ്പെക്ടര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2, ഓഡിറ്റര്‍, ജൂണിയര്‍ അക്കൗണ്ടന്റ്, ടാക്സ് അസിസ്റ്റന്റ്, അപ്പര്‍ ഡിവിഷന് ക്ലാര്‍ക്ക്, കംപയിലര്‍ തസ്തികകളിലേക്കാണു നിയമനം. ടയര്‍ വണ്‍, ടയര്‍ ടു എന്നിങ്ങനെ രണ്ടുഘട്ടമായാണു തെരഞ്ഞെടുപ്പ്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ജൂലൈ 25 നും ഓഗസ്റ്റ് 20 നുമിടെ എസ്എസ്സി, സിജിഎൽ എക്സാമിനേഷൻ നടത്തും.
യോഗ്യത: കംപയിലര്‍, സ്റ്റാറ്റിസ്റ്റിക്കല്‍, ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 തസ്തിക ഒഴികെയുള്ളവയ്ക്ക് ബിരുദം/തത്തുല്യം യോഗ്യത വേണം. അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു കംപ്യൂട്ടര്‍ യോഗ്യത വേണം. കംപയിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കില്‍ മാത്തമാറ്റിക്സ് അല്ലെങ്കില്‍ ഇക്കണോമിക്സ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമായി പഠിച്ചിരിക്കണം.
പ്രായം: 2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
നിലവില്‍ യോഗ്യത നേടിയവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. 2018 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. 2018 ഫെബ്രുവരി 14ന് 15 വര്‍ഷം സര്‍വീസുള്ള പത്താം ക്ലാസ് പാസായ വിമുക്ത ഭടന്മാര്ക്കു ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം.
അപേക്ഷാഫീസ്: 100 രൂപ. സ്ത്രീകള്‍/പട്ടികവിഭാഗം/വികലാംഗര്‍/വിമുക്തഭടന്മാര്ക്ക് ഫീസില്ല. ഓഫ്ലൈനായി അപേക്ഷിക്കുന്നവര്‍ ഒറ്റ സെന്‍ട്രല്‍ റിക്രൂട്ട്മെന്റ് ഫീ സ്റ്റാമ്പ് മുഖേന മാത്രം ഫീസടയ്ക്കുക. മറ്റുള്ളവ സ്വീകരിക്കില്ല. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ഫീസടയ്ക്കണം.
പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒന്നാം ഘട്ട പരീക്ഷയ്ക്കു കേന്ദ്രമുണ്ട്. ബാംഗ്ലൂര്‍, മംഗലാപുരം, ഗുല്‍ബര്‍ഗ, ധര്‍വാര്‍ എന്നിവയാണ് അടുത്തുള്ള മറ്റു പരീക്ഷാകേന്ദ്രങ്ങള്‍.
അപേക്ഷിക്കേണ്ട വിധം : www.ssconline.nic. in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ നാല്.