സെൻട്രൽ കോൾഫീൽഡ്സിൽ 305 ഒഴിവുകൾ
കോൾ ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള സെൻട്രൽ കോൾഫീൽഡ്സിലെ വിവിധ തസ്തികകളിലെ 305 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അസിസ്റ്റൻറ് ഫോർമാൻ (ഇലക്ട്രിക്കൽ)
യോഗ്യത- മൂന്നുവർഷത്തെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ. ഖനികളിൽ പ്രവർത്തിക്കാനുള്ള ഇലക്ട്രിക്കൽ സൂപ്പർവൈസർഷിപ്പ് സർട്ടിഫിക്കറ്റ്.
ഇ.പി. ഇലക്ട്രീഷ്യൻ (എസ്കവേഷൻ)/ടെക്നീഷ്യൻ
യോഗ്യത- ഇലക്്ട്രീഷ്യൻ ട്രേഡിൽ ഐഇ അംഗീകാരമുള്ള ഐടിഐ സർട്ടിഫിക്കറ്റ്. അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
ഇലക്ട്രീഷ്യൻ (നോണ്‍-എസ്കവേഷൻ)/ ടെക്നീഷ്യൻ
യോഗ്യത- ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ ഖനികളിൽ ഇലക്്ട്രിക്കൽ ജോലി ചെയ്യാനുള്ള എൽടി പെർമിറ്റ്, അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
കൂടുതൽ വിവരങ്ങൾ www.centralcoalfields.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.