എയര്‍ഇന്ത്യയിൽ 400 വനിതാ ക്യാബിന്‍ ക്രൂ

Share:

എയര്‍ ഇന്ത്യയുടെ നോര്‍ത്തേൺ റീജനിൽ വനിതകള്‍ക്ക് അവസരം. ഫീമെയില്‍ ക്യാബി൯ ക്രൂ തസ്തികയിൽ  400 ഒഴിവുകളുണ്ട്.

എക്സ്പീരിയന്‍സ് ക്യാബി൯ ക്രൂ, ട്രെയിനി ക്യാബി൯ ക്രൂ എന്നിങ്ങനെ 2 വിഭാഗങ്ങളിലാണ് ഒഴിവുകള്‍.

യോഗ്യത: ബിരുദം, അല്ലെങ്കില്‍ പ്ലസ്‌ടു, ഹോട്ടല്‍ മാനേജ്മെന്‍റ് & കാറ്ററിംഗ് ടെക്നോളജിയിലോ ട്രാവൽ & ടൂറിസത്തിലോ 3 വര്‍ഷ ഡിഗ്രി /ഡിപ്ലോമ

ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാന്‍ കഴിയണം.

പ്രായം: മുന്‍പരിചയമുള്ളവര്‍ക്ക് 18 നും 35 നും ഇടയില്‍.

മറ്റുള്ളവര്‍ക്ക് 18 നും 27 നും ഇടയില്‍.

ശാരീരിക യോഗ്യതകള്‍: ഉയരം- 160 സെ. മീ, ബോഡി മാസ് ഇന്‍ഡക്സ്‌ 18 നും 22 നും ഇടയിൽ. സമീപക്കാഴ്ച N/5 & N/6, ദൂരക്കാഴ്ച -6/6 & 6&9, കണ്ണട അനുവദനീയമല്ല

അപേക്ഷാഫീസ്‌: 1000 രൂപ

വെബ്സൈറ്റ് www.airindia.in

അവസാന തീയതി: ഓഗസ്റ്റ് 1

Share: