ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

Share:

ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ സ്‌കൂള്‍ മെന്റല്‍ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആര്‍.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍/ പി.ജി.ഡി.സി.പി (എംഫില്‍, സിഐ സൈക്കോളജി/ ആര്‍.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ പി.ജി.ഡി.സി.പി) ആണ് തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത.

പ്രായം 40 കവിയരുത്.

സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

മാസശമ്പളം 39,500. അതു കൂടാതെ എല്ലാ മാസവും 2000 രൂപ യാത്രബത്ത അനുവദിക്കും. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാലിലോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൈനാവ്, ഇടുക്കി എന്ന വിലാസത്തില്‍ നവംബര്‍ 12ന് മുമ്പായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9496886418 (നോഡല്‍ ഓഫീസര്‍). വൈകിവരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. ഇന്റര്‍വ്യൂ നടത്തുന്ന തീയതി പിന്നീട് അറിയിക്കും.

Share: