ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിന് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജി സ്‌പെഷ്യലൈസേഷനോടുകൂടി സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ റിഹാബിലിട്ടേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ചെയ്തിരിക്കണം. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ജോലി സമയം. അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബർ 22ന് വൈകിട്ട് നാലിന് മുന്‍പ് കോളേജ് ഓഫീസില്‍ എത്തണം.