ക്ലറിക്കൽ അസിസ്റ്റൻറ് പരിശീലനം

എറണാകുളം ജില്ലയിലെ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ പട്ടികജാതി യുവതീ യുവാക്കൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിലും ഗവൺമെൻറ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റൻറ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു.
ബിരുദത്തോടൊപ്പം ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിട്ടുള്ള എറണാകുളം ജില്ലക്കാർക്കാണ് അവസരം.
പ്രായപരിധി – 21നും 35 നും മധ്യേ.
അപേക്ഷകർക്ക് സാധുവായ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കാർഡ് ഉണ്ടായിരിക്കണം.
ഒരു വർഷമാണ് പരിശീലന കാലയളവ്.
10,000 രൂപ സ്റ്റൈപ്പ്ൻ റാ യി ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്മെൻറ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിലും ഡിസംബർ 23 (ശനിയാഴ്ച) വൈകിട്ട് 5 ന് മുൻപായി സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ : 0484 2422256.