സിവില്‍ സര്‍വീസ് പ്രിലിമിനറി ; മാര്‍ച്ച് 18 വരെ അപേക്ഷിക്കാം

291
0
Share:

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍2019-ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. 896 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂണ്‍ രണ്ടിന് പരീക്ഷ നടക്കും.
യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം.
പ്രായം: 2019 ഓഗസ്റ്റ് ഒന്നിന് 21നും 32നും മധ്യേ.
സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.
അപേക്ഷ: https://upsconline.nic.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 18 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
പരീക്ഷ: പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം.
ഇതില്‍ യോഗ്യത നേടുന്നവര്‍ പിന്നീട് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണം.
അപേക്ഷാ ഫീസ്: 100 രൂപ.
വനിതാ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. സ്‌റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓണ്‍ലൈന്‍ ആയോ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട് .

കൂടുതല്‍ വിവരങ്ങള്‍ https://upsconline.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും

Share: