സിവില്‍ എന്‍ജിനിയർ ഒഴിവ് 

237
0
Share:
കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ക്ലാസ് മുറികളുടെ നവീകരണം, ലൈബ്രറി, ലാബ് നവീകരണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നവീകരണം, പ്രീ ഫാബ്രിക്കെറ്റഡ് കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നിവ ചെയ്യുന്നതിന് പ്രവൃത്തി പരിചയമുള്ള സിവില്‍ എന്‍ജിനിയറെ നിയമിക്കും.
സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദവും കുറഞ്ഞത് 10 വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവരായിരിക്കണം. പി.ഡബ്‌ളിയു.ഡിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ മാനേജിംഗ് ഡയറക്ടര്‍, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ഗവ. ലോ കോളേജ് റോഡ്, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.
Share: