സി.ഐ.എസ്.എഫിൽ 487 കോണ്‍സ്റ്റബിൾ
സെന്‍ട്രൽ ഇന്‍ഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഫയര്‍ കേഡറിലെ കോണ്‍സ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആകെ 487 ഒഴിവുകള്‍ ഉണ്ട്. ഇതില്‍ 155 ഒഴിവുകള്‍ ആന്ധ്രാപ്രദേശ്, ബീഹാര്‍, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നക്സല്‍ബാധിത പ്രദേശങ്ങളിൽ നിന്നുള്ള യുവാക്കള്‍ക്കായി മാറ്റിവച്ചതാണ്. കേരളത്തില്‍ 8 ഒഴിവുകളാണുള്ളത്. (ജനറല്‍-5, ഒ.ബി.സി-2, എസ്.സി-1) പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഒഴിവുകള്‍ നിലവില്‍ താത്കാലികം ആണെങ്കിലും പിന്നീട്സ്ഥിരപ്പെടാം. ശാരീരിക ക്ഷമതാ പരിശോധന, എഴുത്ത് പരീക്ഷ, വൈദ്യ പരിശോധന, എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത: സയന്‍സ് വിഷയങ്ങള്‍ പഠിച്ചു കൊണ്ടുള്ള എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം.
പ്രായം: 1.1.2018 നു 18 നും 23നും മദ്ധ്യേ. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായ ഇളവുണ്ട്. വിമുക്ത ഭടന്മാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. ശമ്പളം: 5200-20200 രൂപ, 2000 രൂപ ഗ്രേഡ് പേ.
ശാരീരിക യോഗ്യത: ഉയരം 170 സെ. മീ, നെഞ്ചളവ്: 80-85 സെ. മീ എസ്.ടി വിഭാഗക്കാര്‍ക്ക് ഉയരം 162.5 സെ. മീ, നെഞ്ചളവ് 77-82 സെ. മീ. അപേക്ഷകര്‍ക്ക് കണ്ണട കൂടാതെ നല്ല കാഴ്ച ശക്തി വേണം. വര്‍ണാന്ധത, കോങ്കണ്ണ്‍, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകൾ, വെരിക്കോസ് വെയിന്‍, പരന്ന പാദങ്ങള്‍ എന്നിവ പാടില്ല. 24 മിനിറ്റ് കൊണ്ട് 5 കി.മീ ഓട്ടമാണ് ശാരീരിക ക്ഷമതാ പരിശോധനയിലുണ്ടാകുക.
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.cisf.gov.in എന്ന വെബ്സൈറ്റിൽ തന്നിരിക്കുന്ന വിശദമായ. വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയതിനു ശേഷം ഡിസംബര്‍ 11മുതല്‍ https://cisfrectt.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 11