സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ്: 78 ഒഴിവുകൾ

Share:

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എൻജിനീയറിങ് ആൻഡ് ടെക്നോളജി നിലവിലുള്ള 78 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ

1. അസിസ്റ്റൻ്റ് പ്രൊഫസര്‍ – 61

പ്ലാസ്റ്റിക്സ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ്, മാനുഫാക്ചറിങ് എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, ഇംഗ്ലീഷ്, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, മാനേജ്മെൻ്റ് തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. മൂന്നു ഗ്രേഡുകളിലായാണ് ഒഴിവുകൾ.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം .
പ്രായം: 65 വയസ്സാണ് പ്രായപരിധി.

2. പ്ലേസ്മെൻ്റ് ആൻഡ് കസ്റ്റമര്‍ റിലേഷൻ ഓഫീസര്‍ – 3

യോഗ്യത: ബിഇ അല്ലെങ്കിൽ ബിടെക് അല്ലെങ്കിൽ എംബിഎ . മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം .

3. അസിസ്റ്റൻ്റ് പ്ലേസ്മെൻ്റ് ഓഫീസര്‍ – 3

യോഗ്യത: ബിഇ / ബിടെക് / എംബിഎ.
രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിയവും നിര്‍ബന്ധം.
പ്രായം: 35 വയസ്സാണ് പ്രായപരിധി.

4. ലബോറട്ടറി ഇൻസ്ട്രക്ടര്‍ – 9

കെമിസ്ട്രി, ഫിസിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, വര്‍ക്ക് ഷോപ്പ് പ്രാക്ടീസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. .
പ്രായം: 35 വയസ്സാണ് പ്രായപരിധി.

5. ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടര്‍ – 2

യോഗ്യത: ബിപിഎഡും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
പ്രായം: 35 വയസ്സാണ് പ്രായപരിധി.

ഓൺലൈനായാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷ പൂരിപ്പിച്ച ശേഷം സ്പീഡ് പോസ്റ്റിലും അയക്കണം. തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 27.
വിശദവിവരങ്ങള്‍ക്ക് https://www.cipet.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Tagscipet
Share: