സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ 571 ഒഴിവുകൾ

270
0
Share:

വിവിധ തസ്തികകളിലായി 571 ഒഴിവുകളിലേക്ക് സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ അപേക്ഷക്ഷണിച്ചു.
മാനേജ്മെന്റ് ട്രെയിനി (ജനറൽ) 30,
മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കൽ) 01,
അസി. എൻജിനിയർ (സിവിൽ) 18,
അസി. എൻജിനിയർ (ഇലക്ട്രിക്കൽ) 10,
അക്കൗണ്ടന്റ് 28,
സൂപ്രണ്ടന്റ് (ജനറൽ) 88,
ജൂനിയർ സൂപ്രണ്ടന്റ് 155,
ജൂനിയർ ടെക്നിക്കൽ അസി. 238,
ഹിന്ദി ട്രാൻസ്ലേറ്റർ 03 എന്നിങ്ങനെയാണ് ഒഴിവുകൾ

മാനേജ്മെന്റ് ട്രെയിനി (ജനറൽ)
യോഗ്യത: ബിസിസനസ് അഡ്മിനിസ്ട്രേഷനിൽ(പേഴ്സണൽ മാനേജ്മെന്റ്/ ഹ്യുമൺറിസോഴ്സ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/മാർക്കറ്റിങ് മാനേജ്മെന്റ്/ സപ്ലൈചെയിൻ മാനേജ്മെന്റ് സ്പെഷ്യലൈസേഷൻ)

മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കൽ)
യോഗ്യത: ഒന്നാം ക്ലാസ്സോടെ അഗ്രികൾച്ചർ(എന്റമോളജി/മൈക്രോബയോളജി/ ബയോ കെമിസ്ട്രി/സുവോളജി(എന്റമോളജി)യിൽ ബിരുദാനന്തരബിരുദം. വേർഹൗസിങ് ആൻഡ് കോൾഡ് ചെയിൻ മാനേജ്മെന്റിലൊ ക്വാളിറ്റി മാനേജ്മെന്റിലൊ പിജി ഡിപ്ലോമയുള്ളവർക്ക് മുൻഗണന.

അസി. എൻജിനിയർ (സിവിൽ)
യോഗ്യത: സിവിൽ എൻജിനിയറിങിൽ ബിരുദം

അസി. എൻജിനിയർ (ഇലക്ട്രിക്കൽ)
യോഗ്യത: ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം.

അക്കൗണ്ടന്റ്
യോഗ്യത: ബികോം/ബിഎ കൊമേഴ്സ് /ചാർട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആൻഡ് വർക് അക്കൗണ്ടന്റ് അല്ലെങ്കിൽ തത്തുല്യം.
സൂപ്രണ്ടന്റ് (ജനറൽ)
യോഗ്യത: ബിരുദാനന്തരബിരുദം.
ജൂനിയർ സൂപ്രണ്ടന്റ്
യോഗ്യത: ബിരുദം.
ജൂനിയർ ടെക്നിക്കൽ അസി.
യോഗ്യത: അഗ്രികൾച്ചർ ബിരുദം അല്ലെങ്കിൽ സുവോളജി, കെമിസ്ട്രി/ബയോകെമിസ്ട്രി വിഷയങ്ങളിലുള്ള ബിരുദം.

ഹിന്ദി ട്രാൻസ്ലേറ്റർ
യോഗ്യത: ഹിന്ദിയിലൊ ഇംഗ്ലീഷിലൊ ബിരുദാനന്തരബിരുദം(ഹിന്ദി ബിരുദാനന്തരബിരുദക്കാർ ഇംഗ്ലീഷും ഇംഗ്ലീഷ് ബിരുദാനന്തരബിരുദക്കാർ ഹിന്ദിയും ബിരുദതലത്തിൽ ഒരു വിഷയമായി പഠിക്കണം).അല്ലെങ്കിൽ ഹിന്ദി മാധ്യമത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം (ഇംഗ്ലീഷ് ബിരുദതലത്തിൽ ഒരുവിഷയമായി പഠിക്കണം) അല്ലെങ്കിൽ തത്തുല്യം, ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനത്തിൽ ഡിപ്ലോമ/സർടിഫിക്കറ്റ്, സർക്കാർ സ്ഥാപനത്തിൽ നിന്ന് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ഓൺലൈൻപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
തിരുവനന്തപുരം, കൊല്ലം , കോട്ടയം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 16.
വിശദവിവരം www.cewacor.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: