സി.പി.ആര്‍.ഐ യിൽ 18 ഒഴിവുകൾ
ബെംഗളൂരുവിലെ സെന്‍ട്രൽ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 5 തസ്തികയിലായി 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എഞ്ചിനീയറിംഗ് ഓഫീസ് ഗ്രേഡ് I: ഒഴിവ് 9 (ജനറല്‍-6, എസ്.സി-1, ഒ.ബി.സി-2)
യോഗ്യത: 65 % മാര്‍ക്കോടെ ബി.ഇ/ബി.ടെക് (ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്). 2016 /2017 വര്‍ഷങ്ങളിൽ ഗേറ്റ് സ്കോർ നേടിയിരിക്കണം.
എ.എം.ഐ ഇക്കാര്‍ക്കും അപേക്ഷിക്കാം.
ഉയര്‍ന്ന പ്രായം: 30 വയസ്.
എന്‍ജിനീയറിംഗ് അസിസ്റ്റന്‍റ് ഗ്രേഡ് II: ഒഴിവ് 2 (ജനറല്‍-1, ഒ.ബി.സി-1)
യോഗ്യത: ഫസ്റ്റ് ക്ലാസ് സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ. ഉയര്‍ന്ന പ്രായം: 35
ടെക്നീഷ്യന്‍ ഗ്രേഡ് I: ഒഴിവ് 2 (ജനറല്‍-1, ഒ.ബി.സി-1).
യോഗ്യത: ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 2 വര്‍ഷത്തെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.
ഉയര്‍ന്ന പ്രായം: 28 വയസ്.
അസിസ്റ്റന്‍റ് ഗ്രേഡ് II ഒഴിവ് 3 (ജനറല്‍-2, ഒ.ബി.സി-1)
യോഗ്യത: കൊമേഴ്സ്/ബിസിനസ് അഡ്മിനിസ്ട്രേഷ൯ /ബിസിനസ് മാനേജ്മെന്‍റിൽ ഫസ്റ്റ് ക്ലാസ് ബിരുദം. കമ്പ്യൂട്ടറില്‍ മണിക്കൂറില്‍ 30 വാക്ക് ഇംഗ്ലീഷ് ടൈപ്പിംഗ് സ്പീഡ്.
ഉയര്‍ന്ന പ്രായം: 30 വയസ്.
അസിസ്റ്റന്‍റ് ലൈബ്രേറിയന്‍: ഒഴിവ് 2 (ജനറല്‍): യോഗ്യത: ബിരുദം, ലൈബ്രറി സയന്‍സ് ഡിപ്ലോമ/. ബി ലിബ്
ഉയര്‍ന്ന പ്രായം: 30
വിശദവിവരങ്ങള്‍ക്ക് www.cpri.in എന്ന സൈറ്റ് സന്ദർശിക്കുക.
അവസാന തീയതി: ജനുവരി 29