സി-ഡാക്കിൽ പ്രോജക്ട് സ്റ്റാഫ് 323 ഒഴിവുകൾ
തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്) തിരുവനന്തപുരം ഉൾപ്പെടെ വിവിധ സെന്ററുകളിലെ 323 പ്രോജക്ട് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
പ്രോജക്ട് അസോസിയേറ്റ്/ജൂണിയർ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനിയർ:
യോഗ്യത: 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ബന്ധപ്പെട്ട വിഭാഗത്തിൽ 60 ശതമാനം മാർക്കോടെ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി.
പ്രോജക്ട് എൻജിനിയർ/ഫീൽഡ് ആപ്ലിക്കേഷൻ എൻജിനിയർ (എക്സ്പീരിയൻസ്ഡ്):
യോഗ്യത: 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60 ശതമാനം മാർക്കോടെ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 1-4 വർഷ പരിചയം.
പ്രോജക്ട് എൻജിനിയർ/ഫീൽഡ് ആപ്ലിക്കേഷൻ എൻജിനിയർ (ഫ്രഷർ):
യോഗ്യത: ബിഇ/ബിടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി.
പ്രോജക്ട് മാനേജർ/പ്രോഗ്രാം മാനേജർ/പ്രോഗ്രാം ഡെലിവറി മാനേജർ/നോളജ് പാർട്നർ/ പ്രോഡക്ട് സർവീസ് ആൻഡ് ഒൗട്ട്റീച്ച് മാനേജർ:
യോഗ്യത: 60 ശതമാനം മാർക്കോടെ ബിഇ/ ബിടെക്/ തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60 ശതമാനം മാർക്കോടെ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 9-15 വർഷ പരിചയം.
സീനിയർ പ്രോജക്ട് എൻജിനിയർ/മൊഡ്യൂൾ ലീഡ്/പ്രോജക്ട് ലീഡ്/ പ്രോഡക്ട് സർവീസ് ആൻഡ് ഔട്ട്റീച്ച് ഓഫീസർ:
യോഗ്യത: 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60 ശതമാനം മാർക്കോടെ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 3-7 വർഷ പരിചയം.
ഓണ്ലൈൻ അപേക്ഷ അയക്കേണ്ട അവസാന തിയതി : ഫെബ്രുവരി 20
കൂടുതൽ വിവരങ്ങൾ www.cdac.in എന്ന വെബ് സൈറ്റിൽ ലഭിക്കും