എന്‍.ടി.എസ്.ഇ കോച്ചിംഗ്
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരളയുടെ കീഴില്‍ പ്ലാമൂട്, ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയിലും പാലക്കാട് സബ് സെന്ററിലും നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ പ്രിലിമിനറി കോച്ചിംഗ് ഏപ്രില്‍ എട്ടിന് ആരംഭിക്കും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. നവംബര്‍ 2018 വരെയാണ് കോഴ്‌സിന്റെ കാലാവധി. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസ്. 5000 രൂപയും 18% ജി.എസ്.ടി ഉള്‍പ്പെടെ 5900 രൂപയാണ് ഫീസ്. എന്‍.ടി.എസ്.ഇയുടെ പ്രിലിമിനറി പരീക്ഷ പാസായവര്‍ക്കുളള മെയിന്‍ പരീക്ഷയുടെ പരിശീലനവും എട്ടിന് തുടങ്ങും. മെയിന്‍ പരീക്ഷാ പരിശീലനത്തിന് ഫീസ് ഈടാക്കുകയില്ല. വിലാസം: ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍ ചാരാച്ചിറ, കവടിയാര്‍, പി.ഒ, തിരുവനന്തപുരം. വെബ്‌സൈറ്റ്: www.ccek.org, www.kscsa.org
ഫോണ്‍: 0471 2313065, 2311654.