അക്കൗണ്ട്‌സ് അസിസ്റ്റന്റ്; കരാര്‍ നിയമനം

Share:

സി-ഡിറ്റിന്റെ സൈബര്‍ശ്രീ പ്രോജക്ടില്‍ അക്കണ്ട്‌സ് അസിസ്റ്റന്റിന്റെ തസ്തികയില്‍  ഒരുവര്‍ഷത്തേയ്ക്ക് താല്‍ക്കാലിക കാരാര്‍ നിയമനത്തിന് ബി.കോം യോഗ്യതയുള്ള പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

റ്റാലി സോഫ്റ്റ് വെയര്‍ പരിജ്ഞാനം അഭികാമ്യം.

വിദ്യാഭ്യാസ യോഗ്യത, ജാതി,  പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അടങ്ങുന്ന അപേക്ഷ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണിമ, ടി.സി 81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ ഡിസംബര്‍ എട്ടിന് മുന്‍പ് ലഭ്യമാക്കണമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു.
cybersricdit@gmail.com എന്ന വിലാസത്തിലും അപേക്ഷ അയക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  0471 – 2323949.

Share: