പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവ്

Share:

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ  പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു.

ഫാക്കല്‍റ്റി (മെയില്‍) ഫ്രഷര്‍/എക്‌സ്പീരിയന്‍സ്ഡ്-ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ബോട്ടണി, സുവോളജി, ക്ലാസ് ടീച്ചര്‍/മെന്റര്‍സ്, കോ ഓഡിനേറ്റേര്‍സ്. ഹോംസെയില്‍സ് ഓഫീസര്‍, ജെഎംഡി ഓഫീസര്‍, ജിയോ ഫൈബര്‍ എഞ്ചിനീയര്‍, കാഷ്യര്‍, ഫ്‌ളോര്‍ സെയില്‍സ് അസോസിയേറ്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യത എംഎസ് സി/ബിഎഡ്/ബിടെക്/എംടെക്(ഇംഗ്ലീഷില്‍ പ്രാവീണ്യം), ഡിഗ്രി, ഐടിഐ/ഡിപ്ലോമ/പ്ലസ്ടു, എസ്എസ്എല്‍സി.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍:0497 2707610, 6282942066.

Tagswalkin
Share: