പുസ്തകങ്ങൾ ക്ഷണിച്ചു

309
0
Share:

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗ ഗ്രന്ഥശാലകൾക്ക് രാജാ റാംമോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ പദ്ധതി പ്രകാരം പുസ്തകങ്ങൾ നൽകുന്നതിന് പ്രസാധകരിൽ നിന്നും എഴുത്തുകാരിൽ നിന്നും പുസ്തകങ്ങൾ ക്ഷണിച്ചു.

നിർദിഷ്ട ഫാറത്തിലുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് (ഹാർഡ് കോപ്പി) സഹിതം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫീസിൽ ഒക്‌ടോബർ 20ന് മുമ്പ് പുസ്തകങ്ങൾ സമർപ്പിക്കണം. 2017 സെപ്റ്റംബർ മുതൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ മാത്രമേ സമർപ്പിക്കാവൂ. ഒരു പുസ്തകത്തിന്റെ മുഖവില 500 രൂപയിൽ കവിയരുത്.

കൗൺസിലിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ നിർദിഷ്ട മാതൃകയിൽ പുസ്തക ലിസ്റ്റ് എക്‌സൽ ഫോർമാറ്റിൽ സ keralaslc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾ സെക്രട്ടറി, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, ഇ.റ്റി.എൻ-43, കെ. അനിരുദ്ധൻ റോഡ്, വഴുതയ്ക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ www.kslc.in എന്ന വെബ്‌സൈറ്റിലോ ലഭിക്കും.

ഫോൺ: 0471-2328802.

Tagsbooks
Share: