ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 150 ഒഴിവുകൾ
ജനറലിസ്റ്റ് ഓഫീസറുടെ (സ്കെയിൽ–-രണ്ട്) 150 ഒഴിവുകളിലേക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്ര അപേക്ഷ ക്ഷണിച്ചു.
യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം. ജെഎഐഐബി, സിഎഐഐബി ജയം അഭിലഷണീയം. ഏതെങ്കിലും ഷെഡ്യൂൾഡ്/ കൊമേഴ്സ്യൽ ബാങ്ക് ഓഫീസറായി മൂന്നുവർഷത്തെ പ്രവർത്തന പരിചയം.
പ്രായം 25–35. 2020 ഡിസംബർ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ഐബിപിഎസ് നടത്തുന്ന ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
കൂടുതൽ വിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഔദ്യോഗിക വെബ്സൈറ്റായ www.bankofmaharashtra.in സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 6.