ബോർഡർ റോഡ്സിൽ മൾട്ടി സ്കിൽഡ് വർക്കർ: 540 ഒഴിവുകൾ
പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (ബീആർഒ) മൾട്ടിസ്കിൽഡ് വർക്കറുടെ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 540 ഒഴിവുണ്ട്. ജനറൽ- 221, എസ്സി- 81, എസ്ടി- 40, ഒബിസി- 145, ഇഡബ്ല്യുഎസ്- 53 എന്നിങ്ങനെയാണ് അവസരം.
യോഗ്യത: പത്താംക്ലാസ്/തത്തുല്യം, സർട്ടിഫിക്കറ്റ് ഇൻ മെക്കാനിക്ക് മോട്ടർ/ വെഹിക്കിൾസ്/ട്രാക്ടേഴ്സ്-ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്/ ഇൻഡസ്ട്രിയൽ ട്രേഡ് സർട്ടിഫിക്കറ്റ് / എൻസിവിടി/എസ്സിവിടി അല്ലെങ്കിൽ ക്ലാസ് ടു കോഴ്സ്-ഡ്രൈവർ പ്ലാന്റ് ആൻഡ് മെക്കാനിക്കൽ ട്രാൻസ്പോർട്ട് (ഡിഫൻസ് സർവീസ്).
പ്രായം: 18- 25 വയസ്. സംവരണ ഒഴിവുകളിലേക്കുള്ള ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും.
വിമുക്തഭടൻമാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവ് ഉണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ശാരീരികയോഗ്യത: 157 സെമീ. ഉയരവും 75 സെമീ നെഞ്ചളവും (വികാസം അഞ്ച് സെമീ) 50 കിലോഗ്രാം ഭാരവുമാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള അപേക്ഷകർക്ക് വേണ്ട കുറഞ്ഞ ശാരീരിക യോഗ്യത.
ഫീസ്: 50 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബാധകമല്ല. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷ, ഫിസിക്കൽ എഫിഷൻസി ടെസ്റ്റ്/പ്രാക്ടിക്കൽ ടെസ്റ്റ് (ട്രേഡ് ടെസ്റ്റ്) എന്നിവ നടത്തും.
പുരുഷൻമാർക്ക് മാത്രമാണ് അവസരം.
വിശദവിവരങ്ങളും അപേക്ഷാ ഫോമും www.bro.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 26.