ഭാഭ അറ്റോമിക്‌ റിസർച്ച്‌ സെന്ററിൽ സബ്‌ ഓഫീസർ, ഡ്രൈവർ 

261
0
Share:

മൈസൂരു:  ഭാഭ അറ്റോമിക്‌ റിസർച്ച്‌ സെന്ററിൽ (BARC)  സബ് ഓഫീസർ , ഡ്രൈവർ കം പമ്പ്‌ ഓപറേറ്റർ കം ഫയർമാൻ തസ്തികകളിലെ 20 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .

സബ്‌ ഓഫീസർ- 4

യോഗ്യത: സയൻസ്‌ വിത്ത്‌ കെമിസ്‌ട്രി പഠിച്ച പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം. 50 ശതമാനം മാർക്ക്‌ വേണം.

ഡ്രൈവർ കം പമ്പ്‌ ഓപറേറ്റർ കം ഫയർമാൻ- 16

ഹെവി ഡ്രൈവിങ്‌ ലൈസൻസും ഒരുവർഷത്തെ പ്രവൃത്തി പരിചയവും വേണം. സ്‌റ്റേറ്റ്‌ ഫയർ ട്രെയിനിങ്‌ സെന്ററിൽനിന്നുള്ള ഫയർ ഫൈറ്റിങ്‌ സർടിഫിക്കറ്റ്‌ കോഴ്‌സ്‌ .

യോഗ്യത: ഉയരം കുറഞ്ഞത്‌ 166 സെ.മീ.,  തൂക്കം കുറഞ്ഞത്‌ 60 കിലോ, നെഞ്ചളവ്‌ 81 സെ.മീ. അഞ്ച്‌ സെന്റീമീറ്റർ വികസിപ്പിക്കാനാകണം.

പ്രായം 18–-27.

അപേക്ഷ തപാലിൽ അയക്കണം. വിലാസം: Administrative Officer-111 Bhabha atomic Research Centre, P B No 1, Yelwal, Mysuru-571130

അപേക്ഷിക്കുന്ന കവറിനുപുറത്ത്‌ തസ്‌തികയുടെ പേര്‌ രേഖപ്പെടുത്തണം.

അവസാന തിയതി ഒക്ടോബർ 15,

വിശദവിവരത്തിന്‌:  www.barc.gov.in

Tagsbarc
Share: