വെൽത്ത് പ്രഫഷണൽ: ബാങ്ക് ഓഫ് ബറോഡയിൽ 424 ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 424 ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
സീനിയർ റിലേഷൻ മാനേജർ: 375 ഒഴിവ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. രണ്ടു വർഷത്തെ ഫുൾടൈം എംബിഎ അഭിലഷണീയ യോഗ്യതയാണ്. വെൽത്ത് മാനേജ്മെന്റ് രംഗത്ത് റിലേഷൻഷിപ്പ് മാനേജരായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം: 06.05.2018 ന് 23- 40 വയസ്.
ടെറിട്ടറി ഹെഡ്- 37 ഒഴിവ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. രണ്ട് വർഷത്തെ ഫുൾടൈം എംബിഎ അഭിലഷണീയ യോഗ്യതയാണ്. വെൽത്ത് മാനേജ്മെന്റ് രംഗത്ത് റിലേഷൻഷിപ്പ് മാനേജരായി ആറു വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ രണ്ടു വർഷം ടീം ലീഡ് തസ്തികയിലായിരിക്കണം.
പ്രായം: 06.05.2018 ന് 30- 45 വയസ്.
ഗ്രൂപ്പ് ഹെഡ്- ആറ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. എംബിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് മുൻഗണന. ബാങ്കിംഗ്, ഫിനാൻസ് സർവീസസ് മേഖലയിൽ പത്തുവർഷത്തെ പ്രവൃത്തിപരിചയം. ഇതിൽ എട്ടുവർഷം വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിലായിരിക്കണം.
പ്രായം: 06.05.2018ന് 35- 50 വയസ്.
ഓപ്പറേഷൻസ് ഹെഡ് (വെൽത്ത്)- ഒന്ന്
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. എംബിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുമുള്ളവർക്ക് മുൻഗണന. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് മേഖലയിൽ പത്തുവർഷത്തെ പ്രവൃത്തിപരിചയം. ഇതിൽ എട്ടുവർഷം വെൽത്ത് മാനേജ്മെന്റ് രംഗത്തെ ബാക്ക് ഓഫീസ്, ബ്രാഞ്ച് ഓപ്പറേഷൻസ് വിഭാഗത്തിലായിരിക്കണം.
പ്രായം: 06.05.2018ന് 35- 45 വയസ്.
ഓപ്പറേഷൻസ് മാനേജർ (വെൽത്ത്)- ഒന്ന്
യോഗ്യത: ഏതെങ്കിലും വിശയത്തിൽ ബിരുദം. വെൽത്ത് മാനേജ്മെന്റ് മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 06.05.2018 ന് 28- 40 വയസ്.
സർവീസസ് ആൻഡ് കണ്ട്രോൾ മാനേജർ- ഒന്ന്
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 06.05.2018 ന് 32- 42 വയസ്.
പ്രൊഡക്ട് മാനേജർ-ഇൻവെസ്റ്റ്മെന്റ്സ്- ഒന്ന്
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രൊഡക്ട് മാനേജ്മെന്റ്/ റിലേഷൻഷിപ്പ് മാനേജ്മെന്റ് മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 06.05.2018ന് 28- 40 വയസ്.
കോംപ്ലയൻസ് മാനേജർ (വെൽത്ത്)- ഒന്ന്
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. കോംപ്ലയൻസ്/ റിസ്ക് മാനേജ്മെന്റ് മേഖലയിൽ എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 06.05.2018ന് 32- 42 വയസ്.
എൻആർഐ വെൽത്ത് പ്രൊഡക്ട്സ് മാനേജർ- ഒന്ന്
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രൊഡക്ട് മാനേജ്മെന്റ്/ ചാനൽ മാനേജ്മെന്റ്/ റിലേഷൻഷിപ്പ് മാനേജ്മെന്റ് മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 06.05.2018ന് 28- 40 വയസ്.
അപേക്ഷാ ഫീസ്: 600 രൂപ. എസ്സി, എസ്ടി, അംഗപരിമിത വിഭാഗക്കാർക്ക് 100 രൂപ.
ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഓണ്‍ലൈൻ ആയി വേണം ഫീസ് അടയ്ക്കാൻ.
അപേക്ഷിക്കേണ്ട വിധം: www.bankofbaroda.co.in എന്ന വെബ്സൈറ്റിലെ കരിയേഴ്സ് ലിങ്കിൽ പ്രവേശിച്ച് ഓണ്‍ലൈനായി വേണം അപേക്ഷ അയയ്ക്കാൻ. ഓണ്‍ലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. അപേക്ഷയുടെ ആദ്യഘട്ടം പൂർത്തിയാക്കിയാൽ ഫീസ് അടയ്ക്കുന്നതിനുള്ള നിർദേശം ലഭിക്കും. നിഷ്കർഷിച്ച രീതിയിൽ ഓണ്‍ലൈൻ ആയി ഫീസ് അടച്ച് അപേക്ഷാ നടപടികൾ പൂർത്തിയാക്കാം.
ഗ്രൂപ്പ് ചർച്ച/ അഭിമുഖം എന്നിവ വഴിയാകും തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾക്ക് സ്വന്തമായി ഇ-മെയിൽ വിലാസം ഉണ്ടായിരിക്കണം. അഭിമുഖം സംബന്ധിച്ച അറിയിപ്പ് ഇ-മെയിൽ വഴിയാവും ലഭിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് ആറ്.