ബാങ്ക് ഓഫ് ബറോഡയിൽ 337 വെല്‍ത്ത് മാനേജ്മെന്‍റ് പ്രൊഫഷണൽ

Share:

ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തില്‍ ഉടന്‍ ആരംഭിക്കുന്ന വെല്‍ത്ത് മാനേജ്മെന്‍റ് സര്‍വീസസ് വിഭാഗത്തിലേക്ക് പ്രൊഫഷണലുകളുടെ അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 337 ഒഴിവുകളുണ്ട്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പാടില്ല.

തസ്തിക, ഒഴിവുകളുടെ എണ്ണം-1. ഗ്രൂപ്പ് ഹെഡ്-4 (ജനറല്‍-3, ഒ.ബി.സി-1)

യോഗ്യത: രണ്ടു വര്‍ഷത്തെ ഫുള്‍ ടൈം എം.ബി.എ അല്ലെങ്കില്‍ തത്തുല്യം. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇതില്‍ എട്ടു വര്‍ഷം വെല്‍ത്ത് മാനെജ്മെന്‍റ് വിഭാഗത്തിലായിരിക്കണം.

പ്രായം: 12.12.2017 ന് 35-50 വയസ്.

ഓപ്പറേഷന്‍സ് ഹെഡ്-1(ജനറല്‍)

യോഗ്യത: രണ്ടു വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ അല്ലെങ്കില്‍ തത്തുല്യം. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇതില്‍ എട്ടു വര്‍ഷം വെല്‍ത്ത് മാനേജ്മെന്‍റ് രംഗത്തെ ബാക്ക് ഓഫീസ്, ബ്രാഞ്ച് ഓപ്പറേഷന്‍സ് വിഭാഗത്തിലായിരിക്കണം.

പ്രായം: 12.12.2017 ന് 35-45 വയസ്.

ടെറിട്ടറി ഹെഡ് -25 (ജനറല്‍-13, ഒ.ബി.സി-6, എസ്.സി-4, എസ്.ടി-2)

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. രണ്ടു വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ. അഭിലഷണീയ യോഗ്യതയാണ്. വെല്‍ത്ത് മാനേജ്മെന്‍റ് രംഗത്ത് റിലേഷന്‍ഷിപ്പ് മാനേജരായി 6 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷം ടീം ലീഡ് തസ്ഥികയിലായിരിക്കണം.

പ്രായം: 12.12.2017 ന് 28-40 വയസ്.

സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍:-223 (ജനറല്‍-113, ഒ.ബി.സി-60, എസ്.സി-33, എസ്.ടി-17)

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം. രണ്ടു വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ അഭിലഷണീയ യോഗ്യത ആണ്. വെല്‍ത്ത് മാനേജ്മെന്‍റ് രംഗത്ത് റിലേഷ൯ഷിപ്പ് മാനേജരായി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 12.12.2017 ന് 23-35 വയസ്.

അക്വിസിഷന്‍ മാനേജര്‍(അഫ്ലുവന്‍റ്)-41(ജനറല്‍-23, ഒ.ബി.സി-11, എസ്.സി-6, എസ്.ടി-3)

യോഗ്യത: ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്‍റ് മേഖലയില്‍ ഹൈനെറ്റ് വര്‍ത്ത് ക്ലയന്‍റ്സിൽ നിന്നുള്ള അക്വിസിഷനിൽ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 12.12.2017 നു 22-35 വയസ്.

ക്ലയന്‍റ സര്‍വീസ് എക്സിക്യുട്ടീവ്‌: 43 (ജനറല്‍-23, ഒ.ബി.സി-11, എസ്.സി-6, എസ്.ടി-3)

യോഗ്യത: ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം. ഫിനാന്‍ഷ്യൽ പ്രോഡക്ടുകളുടെ ഡോക്യുമെന്‍റേഷനിൽ മുന്‍പരിചയം വേണം. മികച്ച ആശയവിനിമയശേഷിഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായം: 12.12. 2017 നു 20-35 വയസ്.

അപേക്ഷാ ഫീസ്‌: 600 രൂപ

അപേക്ഷിക്കേണ്ട വിധം: www.bankofbaroda.co.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 12

Share: