കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ക്ലാര്‍ക്ക്, അറ്റ൯ഡർ

Share:

കോഴിക്കോട് താലൂക്ക് എംപ്ലോയീസ് & പെന്‍ഷനേഴ്സ് വെല്‍ഫെയ൪ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ക്ലാര്‍ക്ക്, അറ്റ൯ഡർ തസ്തികകളിലേക്ക് അപേക്ഷിക്കാം.

ക്ലാര്‍ക്ക്:

യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. ജെ.ഡി.സി ശമ്പളം: 8300 രൂപ.

അറ്റ൯ഡർ: യോഗ്യത: ഏഴാം ക്ലാസ് വിജയം. ശമ്പളം: 7900 രൂപ .

പ്രായം: 1.1.2018 ന് 18 വയസിനും 40 വയസിനും ഇടയില്‍. ഫീസ്‌: 200 രൂപ. (കോഴിക്കോട് മാറാവുന്ന ഡി.ഡി ആയി അടക്കണം)

ഉദ്യോഗാര്‍ത്ഥികൾ പേര്, മേല്‍വിലാസം, ജനന തീയതി, വയസ്, ജാതി, യോഗ്യത, വയസ്സിളവിനുള്ള അര്‍ഹത, മുന്‍പരിചയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഒപ്പ് വച്ച്, അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഡി.ഡി യും സഹിതം അയക്കണം.
വിലാസം: സെക്രട്ടറി, കോഴിക്കോട് താലൂക് എംപ്ലോയീസ് & പെന്‍ഷനേഴ്സ് വെല്‍ഫെയ൪ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്: നമ്പര്‍:D 3058, ചാലപ്പുറം-പി.ഒ , കോഴിക്കോട് 673002,
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 20,
വിശദവിവരങ്ങള്‍ക്ക് 0395-2700086

Share: