അസിം പ്രേംജി സ്കൂളുകളിൽ ഒഴിവുകൾ

272
0
Share:

അസിം പ്രേംജി ഫൗണ്ടേഷൻ, അസിം പ്രേംജി സ്കൂളുകളിൽ അധ്യാപകരെയും ജില്ലാതല സ്ഥാപനങ്ങളിൽ ടീച്ചർ എഡ്യുക്കേറ്ററെയും ആവശ്യമുണ്ട്.
ഉത്തർകാശി, ഉധംസിങ് നഗർ, കലബുർഗി, യാദ്ഗിർ, ധംതാരി, ബാർമർ, സിരോഹി, ടോങ്ക്, എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലാണ് ഒഴിവുകൾ.
ട്രെയിൻഡ് പ്രീ പ്രൈമറി ടീച്ചേഴ്സ്, ട്രെയിൻഡ് ഗ്രാജ്വേറ്റ് , ട്രെയിൻഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് എന്നിവർക്കാണ് അവസരം.
ആർട്സ്, ഏർലി ചൈൽഡ്ഹുഡ് എഡ്യുക്കേഷൻ, മാത്തമാറ്റിക്സ്, മ്യുസിക്, സയൻസ്, സോഷ്യൽ സയൻസ്, സ്പെഷ്യൽ നീഡ്സ്, സ്പോർട്സ്, ലാംഗ്വേജ് (ഇംഗ്ലീഷ്/ ഹിന്ദി/ സംസ്കൃതം/ കന്നഡ) വിഷയങ്ങളിലാണ് ഒഴിവുകൾ.

യോഗ്യത: ബിരുദവും ബിഎഡ്/ ഡിഎഡ്/ ഡിഇഐഇഡ്).
പ്രാദേശികഭാഷയിലും ഇംഗ്ലീഷിലും പ്രാവീണ്യം വേണം.

ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ടീച്ചർ എഡ്യുക്കേറ്റർ ഒഴിവുകൾ.
യോഗ്യത: ബിരുദം/ ബിരുദാനന്തരബിരുദം, അധ്യാപനത്തിൽ രണ്ട് വർഷത്തെ പരിചയം.
വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളിലൂടെ ഫീൽഡ് വർക്കിൽ പ്രാവീണ്യമുള്ളവർക്കും അപേക്ഷിക്കാം.
എഴുത്ത്പരീക്ഷ ഫെബ്രുവരി 24നും മാർച്ച് 24നും.
വിശദവിവരങ്ങൾ : https://bit.ly/2RRD5uo / https://bit.ly/2Mx2kwb എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: