ആയുഷ് മിഷന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഇൻറര്‍വ്യൂ 26 ന്

തൃശൂർ : ആയുഷ് മിഷന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് എല്‍.ബി.എസ് നടത്തിയ പരീക്ഷയുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് തൃശ്ശൂര്‍ ജില്ലയുടെ തുടര്‍ നിയമന നടപടികളുടെ ഭാഗമായി മാര്‍ച്ച് 26 ന് രാവിലെ 10 ന് തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ജില്ലാ ഓഫീസില്‍ ഇൻറര്‍വ്യൂ നടത്തും.
ഇൻറര്‍വ്യൂയില്‍ മാറ്റം വന്നാല്‍ ഇ-മെയില്‍ മുഖാന്തിരം അറിയിക്കും.
ഇൻറര്‍വ്യൂവില്‍ പങ്കെടുക്കാത്തവരെ യാതൊരു കാരണവശാലും റാങ്ക് ലിസ്റ്റില്‍ പരിഗണിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04872939190.