ആയുഷ് – യോഗ്യതാനിർണയ പരീക്ഷ നവംബർ 13ന്
ആയുഷ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (ആയുഷ് – നെറ്റ് 2018) നവംബർ 13ന് ന്യൂഡൽഹിയിലെ സെൻട്രൽ കൗണ്‍സിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിന്റെ ആഭിമുഖ്യത്തിൽ നടത്തും.ആയുർവേദം, യോഗ ആൻഡ് നാച്വറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി മേഖലകളിൽ ഫെലോഷിപ്പോടെ പിഎച്ച്ഡി/ഗവേഷണ പഠനത്തിനായുള്ള ദേശീയ യോഗ്യതാനിർണയ പരീക്ഷയാണ് ആയുഷ്.
ബന്ധപ്പെട്ട വിഷയത്തിൽ എംഡി/എംഎസ്, യോഗ, നാച്വറോപ്പതിയിൽ ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും. യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഡിസംബർ 31നകം പിജി ഡിഗ്രി നേടണം.
പ്രായപരിധി 2019 ജനുവരി ഒന്നിന് 32 വയസ്. വനിതകൾ, പട്ടികജാതി/വർഗം, ഒബിസി നോണ്‍ ക്രീമിലെയർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് അഞ്ചുവർഷത്തെ ഇളവുണ്ട്.
അപേക്ഷ അതത് കൗണ്‍സിലുകളുടെ താഴെപറയുന്ന വെബ്സൈറ്റിൽ ഓണ്‍ലൈനായി സമർപ്പിക്കാം.
http://ccras.nic.in, http://ccryn.org, www.ccrum.res.in, http://ccrhindia.nic.in, www.siddhacouncil.com, http://ayush.gov.in .
ജനറൽ വിഭാഗത്തിന് ആയിരം രൂപയാണ് ഫീസ്.
അവസാന തിയതി : ഒക്ടോബർ 03