ആയുർവേദ കോളജിൽ നിയമനം

കണ്ണൂർ ഗവ. ആയുർവേദ കേളജിലെ പ്രസൂതിതന്ത്ര, സ്വസ്ഥവൃത്ത വകുപ്പുകളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നു.
നവംബർ 27ന് രാവിലെ 11 മണിക്ക് പരിയാരം ഗവ.ആയുർവേദ കേളേജ് പ്രിൻസിപ്പലിന്റെ കാര്യലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ. 0497 2800167.