ആയുർവേദ കോളേജിൽ തെറാപ്പിസ്റ്റ് നിയമനം

തിരുവനന്തപുരം ഗവ. ആയുർവേദകോളേജ് ആശുപത്രിയിലെ ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ താല്ക്കാലികമായി ദിവസവേതനം/കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഇൻർവ്യു നടത്തും.
എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കീഴിൽ നടത്തുന്ന ഒരു വർഷ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് സർട്ടിഫിക്കറ്റ് ഉണ്ടാവണം. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റ സഹിതം മാർച്ച് 15ന് രാവിലെ 10.30ന് ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.