പോളിടെക്‌നിക് കോളേജില്‍ താത്കാലിക നിയമനം

Share:

കൊല്ലം, എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളിലെ ഒഴിവുകളില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ 24ന് നടക്കും. ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്: യോഗ്യത – ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ് ബിരുദം.

ഗണിതശാസ്ത്ര അധ്യാപകന്‍: യോഗ്യത – ഗണിതശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം.

ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്: യോഗ്യത – കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ് ബിരുദം.

താത്പര്യമുളളവര്‍ രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ എത്തണം.

Share: