മൃഗപരിപാലകന്‍ ഒഴിവുകള്‍

Share:

എറണാകുളം : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിൻറെ ഭാഗമായി നിലവില്‍ വന്ന മൃഗപരിപാലകന്‍ തസ്തികയില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വിവിധ വിഭാഗത്തില്‍പെട്ട 7 ഒഴിവുകള്‍ നിലവിലുണ്ട് .
നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 21 നകം അതാത് എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രായപരിധി 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം ) ഭിന്നശേഷിക്കാര്‍ അര്‍ഹരല്ല.

വിദ്യാഭ്യാസ യോഗ്യത: 1. എഴുത്തും വായനയും അറിഞ്ഞിരിക്കണം. 2. നായ പിടിത്തത്തില്‍ പരിശീലനം ലഭിച്ചതിൻറെ സര്‍ട്ടിഫിക്കറ്റ് / നായപിടിത്തത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്. 3. നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം.

Tagsanimal
Share: