പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Share:

സര്‍ക്കാര്‍, പൊതു, സഹകരണ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിയുള്ള ജീവനക്കാര്‍ക്കും ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയ തൊഴില്‍ദായകര്‍ക്കും അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നിവരുടെ ഉന്നമനത്തിനായി മികച്ച സേവനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങള്‍ക്കുമുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, കഴിവുകള്‍ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങള്‍ (സി ഡി രൂപത്തില്‍ ആയാലും മതി), വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ്, ഫുള്‍ സൈസ് ഫോട്ടോകള്‍ (വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ളത്) എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളും സി ഡി കളും സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഒക്ടോബര്‍ 20 നു മുന്‍പ് കണ്ണൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം.

വിശദവിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ www.sjdkerala.gov.in ലും 0497 2712255 എന്ന നമ്പറിലും ലഭിക്കും.

Tagsawards
Share: