ഉജ്ജ്വലബാല്യം അവാർഡ്

Share:

വനിത ശിശുവികസന വകുപ്പ് ആറിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയ ഉജ്ജ്വലബാല്യം അവാർഡിന് അപേക്ഷ/നോമിനേഷനുകൾ ക്ഷണിച്ചു.

2020ലെ അവാർഡിനാണ് അപേക്ഷ ക്ഷണിച്ചത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ നിന്നും അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് അവാർഡിനായി നോമിനേഷൻ സമർപ്പിക്കാം.

കുട്ടികൾ നേരിട്ട് അപേക്ഷിക്കുകയോ അർഹരായ കുട്ടികളെ കണ്ടെത്തുന്ന സംഘടനകൾ/വ്യക്തികൾ എന്നിവർക്ക് നോമിനേഷൻ സമർപ്പിക്കുകയോ ചെയ്യാം. നിശ്ചിത ഫോം പൂരിപ്പിച്ച് ഒക്ടോബർ 30നകം അതത് ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിൽ സമർപ്പിക്കണം.
വിശദവിവരങ്ങൾ, അപേക്ഷ ഫോമിന്റെ മാതൃക എന്നിവ അതത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളിലും www.wcd.kerala.gov.in ലും ലഭ്യമാണ്.

Tagsawards
Share: