ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു

തൃശൂർ: ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള പ്രോഗ്രാമുകളുടെ നടത്തിപ്പിനായി ജീവനക്കാരെ നിയമിക്കുന്നു. ആരോഗ്യ കേരളത്തിന്റെ തൃശൂർ ഓഫീസിൽ ഡിസംബർ 15 ന് രാവിലെ 11 മണി മുതൽ അഭിമുഖം നടക്കും.
1.മെഡിക്കൽ ഓഫീസർ (പാലിയേറ്റീവ് കെയർ) യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ (പെർമനന്റ്), കൂടാതെ ബി സി സി പി എം കോഴ്സ് പൂർത്തിയായിരിക്കണം.
പ്രായം :30/11/2021ന് 62 വയസ് കവിയരുത്.
ശമ്പളം; 41000 രൂപ.
2.ജെ.പി.എച്ച്.എൻ/ആർ.ബി.എസ്.കെ നഴ്സ്
യോഗ്യത: സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെ.പി.എച്ച്.എൻ കോഴ്സ്/ 18 മാസം കുറയാത്ത എ.എൻ.എം കോഴ്സ്, കൂടാതെ കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ.
പ്രായം : 30/11/2021ന് 40 വയസ് കവിയരുത്.
ശമ്പളം; 14,000 രൂപ.
താല്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കണം.
വിശദവിവരങ്ങൾക്ക് : www.arogyakeralam.gov.in , ഫോൺ : 0487 2325824